കാലിടറിയവരില്‍ മൂന്ന് മന്ത്രിമാരും
തിരുവനന്തപുരം: യുഡിഎഫ് മുന്നേറ്റത്തിനിടയില്‍ കാലിടറിയവരില്‍ മൂന്ന് മന്ത്രിമാരും. സിപിഐയിലെ കെ.ഇ.ഇസ്മയിലും കൃഷ്ണന്‍ കണിയാമ്പറമ്പിലും ആര്‍എസ്പിയിലെ വി.പി.രാമകൃഷ്ണപിള്ളയും തോല്‍വിയുടെ രുചിയറിയേണ്ടിവന്നത്.
വി.പി.രാമകൃഷ്ണപിള്ള ചവറയിലും ഇസ്മയില്‍ പട്ടാമ്പിയിലും കൃഷ്ണന്‍ കണിയാമ്പറമ്പില്‍ നാട്ടികയിലുമാണ് തോറ്റത്. രാമകൃഷ്ണപിള്ള ബേബി ജോണിന്റെ മകനായ ഷിബു ജോണിനോട് തോറ്റപ്പോള്‍ കെ.ഇ.ഇസ്മയില്‍ സി.പി.മുഹമ്മദിനോടാണ് തോറ്റത്. കൃഷ്ണന്‍ കണിയാമ്പറമ്പില്‍ കോണ്‍ഗ്രസിലെ ടി. എന്‍. പ്രതാപനോടാണ് പരാജയപ്പെട്ടത്.
ഘടകകക്ഷി മന്ത്രിമാരുടെ താമസം മാറ്റത്തിന് കുറച്ചു കൂടി സമയമെടുക്കും. കുടുംബാംഗങ്ങളെ കൂട്ടി സ്വന്തം താമസസ്ഥലത്തേയ്ക്ക് മാറാനുള്ള തയ്യാറെടുപ്പുകള്‍ക്ക് സമയമെടുക്കുമെന്നതിനാലാണ് ഇത്.












Click it and Unblock the Notifications