കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലുവാരലുണ്ടായില്ല, യു ഡി എഫിന് വന്‍വിജയം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസിലെ എ ,ഐ വിഭാഗങ്ങള്‍ തമ്മിലുണ്ടാകുമെന്ന് കരുതപ്പെട്ടിരുന്ന കാലുവാരല്‍ ഇത്തവണ ഉണ്ടായില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിക്കുന്നത്. കോണ്‍ഗ്രസിലെ വിരുദ്ധവിഭാഗങ്ങള്‍ തമ്മില്‍ മാത്രമല്ല, യു ഡി എഫ് ഘടകകക്ഷികള്‍ തമ്മിലും തൊഴുത്തില്‍കുത്തുണ്ടായില്ലെന്നതാണ് പ്രകടമായ മറ്റൊരു വസ്തുത. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിഭാഗങ്ങള്‍ തമ്മിലും ഘടകകക്ഷികള്‍ പരസ്പരവും കാലു വാരി യു ഡി എഫ് പരാജയപ്പെട്ട മിക്ക മണ്ഡലങ്ങളും ഇത്തവണ മുന്നണി തിരിച്ചുപിടിച്ചു.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അവസാനനിമിഷമുണ്ടായ പ്രശ്നങ്ങളും കരുണാകരന്‍ ഹൈക്കമാണ്ടില്‍ നിന്ന് മൂന്ന് എ ഗ്രൂപ്പുകാരുടെ സീറ്റുകള്‍ പിടിച്ചുവാങ്ങിയതുമൊന്നും തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ലെന്നത് വ്യക്തമാണ്.

മൂന്നുസീറ്റുകളില്‍ കരുണാകരന്റെ മാത്രം വിജയം

കരുണാകരന്‍ പിടിച്ചെടുത്ത ആറന്മുള, പേരാവൂര്‍, വടക്കേക്കര സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. പരമ്പരാഗതമായി എല്‍ ഡി എഫ് വിജയിച്ചിരുന്ന വടക്കേക്കര ഇത്തവണ യു ഡി എഫ് സീറ്റ് പിടിച്ചെടുക്കുകയായിരുന്നു. പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ പാര്‍ട്ടിയിലെ എ ഗ്രൂപ്പുകാര്‍ ഓലമടല്‍ കൊണ്ടടിച്ചോടിച്ച സ്ഥാനാര്‍ത്ഥി എം എ ചന്ദ്രശേഖരന് മധുരതരമായ വിജയം.

ആറന്മുളയില്‍ കരുണാകരവിഭാഗം സ്ഥാനാര്‍ത്ഥി മാലേത്ത് സരളാദേവി സി പി എമ്മിന്റെ എ പത്മകുമാറിനെ പരാജയപ്പെടുത്തി. കഴിഞ്ഞ തവണ കവി കടമ്മനിട്ടയിലൂടെ എല്‍ ഡി എഫ് പിടിച്ചെടുത്ത ആറന്മുള ഇത്തവണ യു ഡി എഫ് തിരിച്ചുപിടിക്കുകയായിരുന്നു.

പേരാവൂരിലും കരുണാരന്റെ പിടിവാശി വിജയിച്ചു.അവസാനനിമിഷം അദ്ദേഹം രംഗത്തിറക്കിയ സ്ഥാനാര്‍ത്ഥി എ ഡി മുസ്തഫ കഴിഞ്ഞ തവണ നഷ്ടമായ സീറ്റ് ഇടതുമുന്നണിയില്‍ നിന്നും പിടിച്ചെടുത്തിരിക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X