പി പി തങ്കച്ചന് പരാജയം
എറണാകുളം: പെരുമ്പാവൂരില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ പി പി തങ്കച്ചന്‍ പരാജയപ്പെട്ടു. തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ത്ഥി സി പി എമ്മിലെ സാജു പോള്‍ ആണ് 1180 ല്‍പ്പരം വോട്ടുകള്‍ക്ക് പി പി തങ്കച്ചനെതിരേ അട്ടിമറി വിജയം നേടിയത്.
യു ഡി എഫ് സ്ഥാാര്‍ത്ഥികളായി മത്സരിച്ചവരില്‍ പരാജയപ്പെട്ട ഏറ്റവും പ്രമുഖനാണ് പി പി തങ്കച്ചന്‍. തുടര്‍ച്ചയായി നാലു തവണ പെരുമ്പാവൂരില്‍ നിന്നും വിജയിച്ച തങ്കച്ചന്‍ അഞ്ചാം വിജയം തേടിയിറങ്ങിയപ്പോഴാണ് സി പി എമ്മിന്റെ യുവസ്ഥാനാര്‍ത്ഥി സാജു പോളിനു മുന്നില്‍ അടിതെറ്റിയത്.
1991-96 ലെ യു ഡിഎഫ് മന്ത്രിസഭയില്‍ സ്പീക്കറും മന്ത്രിയുമായി പ്രവര്‍ത്തിച്ചിട്ടുണ്ട് തങ്കച്ചന്‍.












Click it and Unblock the Notifications