പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി തന്നെ
കോട്ടയം: പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയ്ക്കു തന്നെ വിജയം. തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ത്ഥിയും ഇടതുമുന്നണി സ്വതന്ത്രനുമായ ചെറിയാന്‍ ഫിലിപ്പിനെ12,000 ല്‍പ്പരം വോട്ടുകള്‍ക്കാണ് ഉമ്മന്‍ ചാണ്ടി പരാജയപ്പെടുത്തിയത്.
കോണ്‍ഗ്രസിലെ അധികാരക്കുത്തകയ്ക്കെതിരേ വെല്ലുവിളി ഉയര്‍ത്തി രാഷ്ട്രീയ ഗുരുവിനെതിരേ പുതുപ്പള്ളിയില്‍ ഇടതുപിന്തുണയോടെ മത്സരിച്ച ചെറിയാന്റെ വാദങ്ങളൊന്നും പുതുപ്പള്ളിക്കാരുടെ മുന്നില്‍ വിലപ്പോയില്ലെന്നാണ് പുതുപ്പള്ളിയിലെ ഫലം തെളിയിക്കുന്നത്.
ചെറിയാന്‍ ശക്തമായ മത്സരത്തിന്റെ പ്രതീതിയുണര്‍ത്തിയെങ്കിലും ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം 1996 ലേതിനേക്കാള്‍ ഉയരുകയായിരുന്നു ഇത്തവണ. കഴിഞ്ഞ തവണ സി പി എമ്മിലെ റജി സഖറിയയ്ക്കെതിരേ 10,115 വോട്ടുകളായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം.












Click it and Unblock the Notifications