24 സീറ്റുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു
തിരുവനന്തപുരം: ആദ്യറൗണ്ട് വോട്ടെണ്ണല്‍ ഫലം പുറത്തുവന്നപ്പോള്‍ 24 സീറ്റുകളില്‍ യുഡിഎഫും നാല് സീറ്റുകളില്‍ എല്‍ഡിഎഫും മുന്നിട്ടു നില്‍ക്കുന്നു.
തിരുവനന്തപുരം വെസ്റില്‍ യുഡിഎഫിന്റെ എം. വി. രാഘവന്‍ 1000 വോട്ടുകള്‍ക്ക് മുന്നിട്ട് നില്‍ക്കുന്നു. മാളയില്‍ യുഡിഎഫിന്റെ ടി. യു. രാധാകൃഷ്ണന്‍ ലീഡ് ചെയ്യുന്നു. പുതുപ്പള്ളിയില്‍ യുഡിഎഫിലെ ഉമ്മന്‍ ചാണ്ടി ലീഡ് ചെയ്യുന്നു.
പാലാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. എം. മാണി ലീഡ് ചെയ്യുന്നു. മഞ്ചേശ്വരത്ത് യുഡിഎഫിലെ ചെര്‍ക്കളം അബ്ദുള്ളയും ഹോസ്ദുര്‍ഗില്‍ സിപിഐയുടെ എം. കുമാരനും ലീഡ് ചെയ്യുന്നു. തിരൂരും താനൂരും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ലീഡ് ചെയ്യുന്നു.












Click it and Unblock the Notifications