ഇരു ആര്‍എസ്പിക്കും രണ്ട് സീറ്റ് വീതം
കൊല്ലം: കേരള രാഷ്ട്ര്രീയത്തില്‍ ഈ തിരഞ്ഞെടുപ്പോടെ ഏതെങ്കിലും ഒരു ആര്‍എസ്പി മാത്രമേ അവശേഷിക്കുകയുള്ളൂ എന്ന പ്രവചനത്തെ തിരഞ്ഞെടുപ്പ് ഫലം അസാധുവാക്കി. ഇരുപാര്‍ട്ടികളും രണ്ട് വീതം സീറ്റാണ് നേടിയത്.
കൊല്ലം ജില്ലയിലാണ് ആര്‍എസ്പിയും ആര്‍എസ്പി (ബി)യും രണ്ട് വീതം സീറ്റ് നേടിയത്. ഇരുപാര്‍ട്ടികളിലെയും പ്രമുഖര്‍ തമ്മിലേറ്റുമുട്ടിയ രണ്ട് മണ്ഡലത്തിലും ആര്‍എസ്പിക്ക് തോല്‍വി സമ്മതിക്കേണ്ടിവന്നു.
കൊല്ലത്തും ചവറയിലുമാണ് ഇരുപാര്‍ട്ടികളുടെയും പ്രസ്റീജ് പോരാട്ടം നടന്നത്. ഏറെ ശ്രദ്ധേയമായ പോരാട്ടം നടന്ന ചവറയില്‍ ആര്‍എസ്പിയിലെ മന്ത്രി വി.പി.രാമകൃഷ്ണപിള്ളക്ക് ബേബിജോണിന്റെ മകനായ ഷിബു ജോണിനോട് അടിയറവ് പറയേണ്ടിവന്നു. ആര്‍എസ്പി (ബി) നേതാവ് ബാബു ദിവാകരന് മത്സരിച്ച കൊല്ലത്തും ആര്‍എസ്പിക്ക് തോല്‍വിയുടെ രുചിയറിയേണ്ടിവന്നു. പ്രൊഫ.കല്ലട വിജയത്തെയാണ് ബാബു ദിവാകന്‍ തോല്പിച്ചത്.
ഇരവിപുരത്തും കുന്നത്തൂരുമാണ് ആര്‍എസ്പി സ്ഥാനാര്‍ഥികള്‍ ജയിച്ചത്. ഇരവിപുരത്ത് എ.എ.അസീസും കുന്നത്തൂരില്‍ കോവൂര്‍ കുഞ്ഞുമോനുമാണ് വിജയം നേടിയത്. കുന്നത്തൂരില്‍ കോവൂര്‍ കുഞ്ഞുമോന് കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരനെയാണ് അപ്രതീക്ഷിതമായി തോല്പിച്ചത്. ഇരവിപുരത്ത് എ.എ.അസീസിനെതിരെ മുസ്ലിം ലീഗിലെ ടി.എ.അഹമ്മദ് കബീറാണ് മത്സരിച്ചത്.
കൊല്ലത്തും ചവറയിലും ആര്‍എസ്പി (ബി) വെന്നിക്കൊടി പാറിച്ചെങ്കിലും ഹരിപ്പാട് പാര്‍ട്ടി നേതാവ് താമരാക്ഷന്‍ പരാജയപ്പെട്ടു. ഇവിടത്തെ ഫലം ഇതേവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചില്ല.
-
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത്












Click it and Unblock the Notifications