Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യ സൂചനകളില്‍ യുഡിഎഫിന് മുന്നേറ്റം

തിരുവനന്തപുരം: തിരുവനന്തുപരത്ത് 11 മണ്ഡലങ്ങളില്‍ യുഡിഎഫും മൂന്നു മണ്ഡലങ്ങളില്‍ എല്‍ഡിഎഫും ലീഡ് ചെയ്യുന്നു.

ലീഡ് നില അറിവായതില്‍ തിരുവനന്തപുരം ഈസ്റ്, കോട്ടയം, തൃപ്പൂണിത്തുറ എന്നിവിടങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ലീഡ് ചെയ്യുന്നു.

തിരുവനന്തപുരം ഈസ്റില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബി വിജയകുമാര്‍ ലീഡ് ചെയ്യുന്നു. ബിജെപി സ്ഥാനാര്‍ത്ഥി ബി.കെ. ശേഖറാണ് രണ്ടാം സ്ഥാനത്ത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കരകുളം കൃഷ്ണപ്പിള്ള മൂന്നാം സ്ഥാനത്താണ്.

തൃപ്പൂണിത്തുറ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. ബാബു 2389 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി മെഴ്സി രവി 50 വോട്ടുകള്‍ക്ക് മുന്നിലാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥികളായ എം.കെ. മുനീര്‍ മലപ്പുറത്തും എന്‍.ഡി. അപ്പച്ചന്‍ സുല്‍ത്താന്‍ ബത്തേരിയിലും ലീഡ് ചെയ്യുന്നു.

എന്നാല്‍ പാലാ മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് എം. നേതാവ് കെ.എം. മാണി 1226 വോട്ടുകള്‍ക്ക് പിന്നിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+