കഴക്കൂട്ടത്ത് കോണ്‍ഗ്രസ് റിബലിന് വിജയം
തിരുവനന്തപുരം: കഴക്കൂട്ടം നിയോജകമണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ വിമത സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എം. എ. വാഹിദ് വിജയിച്ചു.
സിപിഎമ്മിലെ അഡ്വ. ബിന്ദു ഉമ്മറിനെ 4, 200 വോട്ടുകള്‍ക്കാണ് വാഹിദ് പരാജയപ്പെടുത്തിയത്. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മുസ്ലീം ലീഗിലെ മുഹമ്മദലി നിഷാദ് ഇവിടെ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
കഴക്കൂട്ടത്ത് ആദ്യം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് പിഡിപിയുടെ അല്‍ത്താഫിനെയായിരുന്നു. എന്നാല്‍ ലീഗിന്റെയും കോണ്‍ഗ്രസിന്റെയും പ്രാദേശിക നേതൃത്വത്തിന്റെ സഹകരണമില്ലായ്മയും മറ്റും അല്‍ത്താഫിന്റെ പ്രചരണത്തെ ഏറെ ബാധിച്ചു. പരാജയപ്പെടുമെന്നുറപ്പായ അല്‍ത്താഫ് പിന്‍വാങ്ങുകയും മുഹമ്മദലി നിഷാദ് സ്ഥാനാര്‍ത്ഥിയാവുകയും ചെയ്യുകയായിരുന്നു.
കടുത്ത സമ്മര്‍ദമുണ്ടായിട്ടും തന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ വാഹിദ് തയാറായിരുന്നില്ല. മണ്ഡലത്തിലെ കയര്‍ മേഖലകളിലാണ് വാഹിദ് വന്‍ മുന്നേറ്റം നടത്തിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒത്തൊരുമിച്ച് വാഹിദിന് വോട്ട് ചെയ്യുകയായിരുന്നു എന്ന് കരുതപ്പെടുന്നു.












Click it and Unblock the Notifications