മുഖ്യമന്ത്രിയാവുമെന്ന് ജയലളിത
ചെന്നൈ: താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചില്ലെങ്കിലും മുഖ്യമന്ത്രിയാവാന്‍ തയാറാണെന്ന് എഐഎഡിഎംകെ നേതാവ് ജയലളിത.
ജനങ്ങളുടെ ആഗ്രഹം ഞാന്‍ തമിഴ്നാടിനെ നയിക്കണമെന്നാണ്. ഇത് ജനങ്ങളുടെ വിധിയാണ്. അതിനാല്‍ മുഖ്യമന്ത്രിയാവാന്‍ തയാറാണ് - സ്റാര്‍ ടിവിക്ക് മെയ് 13 ഞായറാഴ്ച നല്‍കിയ അഭിമുഖത്തില്‍ ജയ പറഞ്ഞു.
കുടിവെള്ളപ്രശ്നം പരിഹരിക്കുക എന്നതാണ് മുഖ്യ ലക്ഷ്യമെന്ന് ജയ വ്യക്തമാക്കി. സംസ്ഥാനത്തെ ക്രമസമാധാന നില പുനഃസ്ഥാപിക്കാനും കെടുകാര്യസ്ഥത മൂലം പിന്നാക്കം പോയ സംസ്ഥാനത്തെ പുരോഗതിയിലേക്ക് നയിക്കാനും ശ്രമിക്കുമെന്ന് ജയ പറഞ്ഞു.












Click it and Unblock the Notifications