Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയലളിത ഇന്ന് അധികാരമേല്‍ക്കും

ചെന്നൈ: എ ഐ എ ഡി എം കെ നേതാവ് ജെ ജയലളിത തമിഴ്നാട് മുഖ്യമന്ത്രിയായി മെയ് 14 തിങ്കളാവ്ച വൈകുന്നേരം അധികാരമേല്‍ക്കും. വൈകുന്നേരം 5.30 ന് അവര്‍ സത്യപ്രതിജ്ഞ ചെയ്യും.

നേരത്തേ പുതിയ സര്‍ക്കാര്‍ രീൂപീകരിക്കാന്‍ സംസ്ഥാന ഗവര്‍ണര്‍ ജസ്റ്റീസ് ഫാത്തിമാ ബീവി ജയലളിതയെ ക്ഷണിച്ചിരുന്നു.

തിങ്കളാഴ്ച തന്നെ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എ ഐ എ ഡി എം കെ അംഗങ്ങള്‍ യോഗം ചേര്‍ന്ന് പാര്‍ട്ടി നിയമസഭാകക്ഷി നേതാവായി ജയലളിതയെ ഏകകണ്ഠമായി തിരഞ്ഞെടുത്തിരുന്നു.

ഇതേത്തുടര്‍ന്ന് രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട ജയലളിതയോട് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ചു. ഗവര്‍ണര്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ജയയ്ക്ക് നിര്‍ദ്ദേശം നല്‍കി.

ജയലളിത മുഖ്യമന്ത്രിയാകുന്നതിനോട് തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് എ ഐ എ ഡി എം കെ മുന്നണിയിലെ സഖ്യകക്ഷികളായ കോണ്‍ഗ്രസും തമിഴ്മാനില കോണ്‍ഗ്രസും പാട്ടാളി മക്കള്‍ കക്ഷിയും നേരത്തേ വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്ത് ഫലമറിഞ്ഞ 233 സീറ്റുകളില്‍ 194ഉം നേടിയ എ ഐ എ ഡി എം കെ മുന്നണി വന്‍വിജയം നേടി അധികാരത്തിലെത്തുകയായിരുന്നു. 132 സീറ്റ് നേടിയ എ ഐ എ ഡി എം കെ യ്ക്ക് ഒറ്റയ്ക്ക് ഭരിക്കാനുള്ള കേവലഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍ സീറ്റുകളുണ്ട്.

തിങ്കളാഴ്ച വൈകുന്നരം 5.30 ന് ജയലളിത സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് എ ഐ എ ഡി എം കെ വൃത്തങ്ങള്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+