ജയലളിത അധികാരമേറ്റു
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി എഐഎഡിഎംകെ നേതാവ് ജയലളിത അധികാരമേറ്റു. മെയ് 14 തിങ്കളാഴ്ച വൈകുന്നേരം രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ ഫാത്തിമാബീവി ജയലളിതയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
രണ്ടാം തവണയാണ് ജയലളിത തമിഴ്നാട് മുഖ്യമന്ത്രിമാവുന്നത്. അഞ്ച് മന്ത്രിമാരും ജയലളിതയോടൊപ്പം സത്യപ്രതിജ്ഞ ചെയ്തു.
മുന്‍ കേന്ദ്രമന്ത്രി എം.തമ്പിദുരൈ, മുന്‍ സംസ്ഥാന മന്ത്രിമാരായ സി.പൊന്നയ്യന്‍, ഡി.ജയകുമാര്‍, അയ്യാവു വണ്ടിയാര്‍, ആര്‍.സരോജ എന്നിവരാണ് ജയയോടൊപ്പം സത്യപ്രതിജ്ഞ ചെയ്തത്.
സത്യപ്രതിജ്ഞ ചെയ്തതിനു ശേഷം രാജ്ഭവനില്‍ നിന്നും ജയലളിത സെക്രട്ടറിയേറ്റ് മന്ദിരത്തിലേക്ക് പോയി.












Click it and Unblock the Notifications