Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്റണി മുഖ്യമന്ത്രിയായേക്കും

തിരുവനന്തപുരം: മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള ആന്റണിയുടെ യാത്ര സുഗമമായിരിക്കുമെന്ന് സൂചന. മുഖ്യമന്ത്രിസ്ഥാനത്തേക്ക് മത്സരത്തിനില്ലെന്ന് കരുണാകരനും സൂചന നല്കിയതായി അറിയുന്നു.

മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഏകാഭിപ്രായമുണ്ടായിരിക്കണമെന്ന് സോണിയാഗാന്ധി അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇതിനായി രണ്ട് എഐസിസി പ്രതിനിധികള്‍ തിരുവനന്തപുരത്തെത്തി. എഐസിസി ജനറല്‍ സെക്രട്ടറി ഗുലാംനബി ആസാദ്, ട്രഷറര്‍ മോട്ടിലാല്‍ വോറ എന്നിവരാണ് തിരുവനന്തപുരത്തെത്തിയത്.

ആന്റണി ചേര്‍ത്തലയിലായതിനാല്‍ മെയ് 14 തിങ്കളാഴ്ച വൈകുന്നേരമോ മെയ് 15 ചൊവാഴ്ചയോ പ്രതിനിധികള്‍ ആന്റണിയുമായി ചര്‍ച്ച നടത്തും. കരുണാകരനുമായി തിങ്കളാഴ്ച വൈകുന്നേരത്തിനുള്ളില്‍ ചര്‍ച്ച നടത്തിയേക്കും.

മെയ് 15 ന് നടക്കുന്ന നിയമസഭാകക്ഷിയോഗത്തില്‍ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കും. ഇതിനുള്ളില്‍ കരുണാകരനും ആന്റണിയും തമ്മില്‍ ചര്‍ച്ച നടത്തും. അധികം വൈകാതെ തന്നെ കെപിസിസി പ്രസിഡന്റായി കെ. മുരളീധരന്‍ അധികാരമേല്ക്കുമെന്ന് കരുതുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+