Get Updates
Get notified of breaking news, exclusive insights, and must-see stories!

തോല്‍വിക്ക് കാരണം വര്‍ഗീയ കൂട്ടുകെട്ട്: സിപിഎം

തിരുവനന്തപുരം: ജാതിമതവര്‍ഗീയകക്ഷികളും യുഡിഎഫും ഒപ്പം നിന്നുള്ള കൂട്ടുക്കെട്ടാണ് എല്‍ഡിഎഫിന്റെ തോല്‍വിക്ക് കാരണമായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു. മെയ് 14 തിങ്കളാഴ്ചയിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് സിപിഎം തിരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് വിശദീകരിച്ചത്.

കാര്‍ഷികവിളകള്‍ക്കുള്ള വിലയിടിവിന് കാരണമായത് കേന്ദ്രസര്‍ക്കാരായിരുന്നെങ്കിലും സംസ്ഥാന സര്‍ക്കാരിനെതിരായ വികാരമുണര്‍ത്തുന്നതിന് അത് കാരണമായെന്ന് കുറിപ്പില്‍ പറഞ്ഞു. മാധ്യമങ്ങളിലൂടെ ഇടതുമുന്നണിക്കെതിരെ നടത്തിയ വില കുറഞ്ഞ പ്രചാരണവും തോല്‍വിക്ക് പിന്നിലെ ഘടകമായി.

ഇടതുമുന്നണിക്ക് ജനപിന്തുണ കുറഞ്ഞിട്ടില്ല എന്നാണ് വോട്ടിംഗ് ശതമാനം വ്യക്തമാക്കുന്നത്. എങ്കിലും പാര്‍ട്ടി തോല്‍വിയില്‍ നിന്ന് അനുഭവപാഠങ്ങള്‍ ഉള്‍കൊള്ളാന്‍ ശ്രമിക്കും.

സിഐടിയു ലോബിയാണ് ചില മണ്ഡലങ്ങളിലെ സിപിഎം സ്ഥാനാര്‍ഥികളുടെ പരാജയത്തിന് കാരണമായതെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കുറിപ്പില്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+