ഐ. എസ്. ഗുലാത്തി രാജി വച്ചു
തിരുവനന്തപുരം: ആസൂത്രണ കമ്മീഷന്‍ ഉപാദ്ധ്യക്ഷന്‍ ഐ. എസ്. ഗുലാത്തി രാജി വച്ചു. കമ്മീഷന്‍ അംഗങ്ങളായ ശ്യാമസുന്ദരന്‍ നായര്‍, ബി. ഇക്ബാല്‍ എന്നിവരും രാജി നല്‍കിയിട്ടുണ്ട്.
മെയ് 14 തിങ്കളാഴ്ച രാവിലെയാണ് മൂവരും രാജി സമര്‍പ്പിച്ചത്. പുതിയ സര്‍ക്കാര്‍ അധികാരവികേന്ദ്രീകരണം തുടരുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് രാജി നല്‍കിയ ശേഷം ഗുലാത്തി പറഞ്ഞു.
സംസ്ഥാനത്തുണ്ടായ ഭരണമാറ്റമാണ് രാജിക്ക് പിന്നില്‍. അഡ്വക്കേറ്റ് ജനറല്‍ എം. കെ. ദാമോദരനും നേരത്തെ രാജി നല്‍കിയിരുന്നു.












Click it and Unblock the Notifications