ഭാഷാ ഇന്‍സ്റിറ്റ്യൂട്ട് ഡയറക്ടറെ ബന്ദിയാക്കി
തിരുവനന്തപുരം: സംസ്ഥാന ഭാഷാ ഇന്‍സ്റിറ്റ്യൂട്ട് ഡയറക്ടര്‍ എന്‍. വി. പി. ഉണിത്തിരിയെ ഇന്‍സ്റിറ്റ്യൂട്ട് ജീവനക്കാര്‍ ബന്ദിയാക്കി.
സ്ഥാപനത്തിലെ ജീവനക്കാരനായ എസ്. ശ്രീകുമാരന്‍ നായരെ കാരണമില്ലാതെ പിരിച്ചുവിട്ടതിനാലാണ് ഡയറക്ടറെ ബന്ദിയാക്കിയതെന്ന് ജീവനക്കാര്‍ പറഞ്ഞു. മെയ് 13 തിങ്കളാഴ്ച രാവിലെ ഡയറക്ടര്‍ ഓഫീസിലെത്തിയ ഉടന്‍ മുദ്രാവാക്യം വിളികളുമായി ഡയറക്ടറുടെ ക്യാബിനിലെത്തിയ ജീവനക്കാര്‍ അദ്ദേഹത്തെ ബന്ദിയാക്കുകയായിരുന്നു.
എന്നാല്‍ കാരണമില്ലാതെ ജോലിക്ക് വരാതിരുന്നതിനാലാണെന്ന് ശ്രീകുമാരന്‍ നായരെ പിരിച്ചുവിട്ടതെന്ന് ഉണിത്തിരി പറഞ്ഞു. പൊലീസെത്തി ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications