ഐ ഗ്രൂപ്പിന് 30 പേരെന്ന്
തിരുവനന്തപുരം: കോണ്‍ഗ്രസ് നിയമസഭാകക്ഷിയില്‍ 30 പേര്‍ തന്നോടൊപ്പമുണ്ടെന്ന് കെ. കരുണാകരന്‍ അവകാശപ്പെട്ടു. തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പ്രതികരിക്കുന്നതിനിടയിലാണ് കരുണാകരന്‍ ഇക്കാര്യം പറഞ്ഞത്. കോണ്‍ഗ്രസിന് ആകെ 62 എം എല്‍ എ മാരാണുള്ളത്.
മന്ത്രിസഭാ രൂപീകരണത്തില്‍ ഐ ഗ്രൂപ്പിന് കഴിവതും പ്രാധാന്യം ലഭിക്കുമെന്നും പരാതികള്‍ പലതുമുണ്ടെങ്കിലും ഈ ഘട്ടത്തില്‍ അതൊന്നുമുയര്‍ത്തുന്നില്ലെന്നും കരുണാകരന്‍ പറഞ്ഞു. ജാതി-മത പരിഗണനകള്‍ കൂടി കണക്കിലെടുത്തേ മന്ത്രിസഭ രൂപീകരിക്കാനാകൂ.
മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ നിയമസഭാകക്ഷിയുമായും സംസ്ഥാനത്തെ ബന്ധപ്പെട്ട മുതിര്‍ന്ന നേതാക്കളുമായും ചര്‍ച്ചകള്‍ നടത്തും. യഥാസമയം തീരുമാനമുണ്ടാകും. പാര്‍ലമെന്ററി ബോര്‍ഡും കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിറ്റിയും ചേര്‍ന്നാണ് നിയമസഭാകക്ഷി യോഗം വിളിക്കുകയെന്നും കരുണാകരന്‍ അറിയിച്ചു.












Click it and Unblock the Notifications