കണ്ണൂരില്‍ അക്രമം
കണ്ണൂര്‍: തിരഞ്ഞെടുപ്പ് ഫലം പ്രഖാപിച്ച ശേഷം കണ്ണൂര്‍ ജില്ലയില്‍ അങ്ങിങ്ങ് ചില്ലറ അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു.
വിവിധ പ്രദേശങ്ങളില്‍ നടന്ന അക്രമങ്ങളില്‍ സിപിഎം, ബിജെപി, കോണ്‍ഗ്രസ്, ജനതാദള്‍ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. മെയ് 13 ഞായറാഴ്ച രാത്രിയും മെയ് 14 തിങ്കളാഴ്ചപുലര്‍ച്ചെയുമായാണ് അക്രമങ്ങള്‍ നടന്നത്.
കാര്യാങ്കലത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി കുഞ്ഞിരാമന്റെ വീടിന് നേരെ ബിജെപിക്കാര്‍ ആക്രമണം നടത്തി. കുഞ്ഞിരാമനും ഭാര്യയ്ക്കും പരിക്കേറ്റിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ എ. വി. മോഹനനും കണ്ണനെയും മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചതായി പരാതിയുണ്ട്. സിപിഎം പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് യുഡിഎഫ് ആരോപിച്ചു.












Click it and Unblock the Notifications