കുറഞ്ഞ ഭൂരിപക്ഷം, കൂടിയ ഭൂരിപക്ഷം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം ലഭിച്ചത് പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം മണ്ഡലത്തില്‍ നിന്നും വിജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിപിഎമ്മിലെ ഗിരിജാ സുരേന്ദ്രനാണ്.
ഏറ്റവും കൂടിയ ഭൂരിപക്ഷം മലപ്പുറം മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട മുസ്ലീം ലീഗിലെ എം. കെ. മുനീറിനാണ്.
19 വോട്ടുകള്‍ക്കാണ് ശ്രീകൃഷ്ണപുരത്ത് ഗിരിജ കോണ്‍ഗ്രസിലെ വി. എസ്. വിജയരാഘവനെ പരാജയപ്പെടുത്തിയത്. മുനീറിന്റെ ഭൂരിപക്ഷം 36, 034 വോട്ടുകളാണ്. എന്‍സിപിയിലെ കെ. എസ്. വിജയമാണ് ഇവിടെ പരാജയപ്പെട്ടത്. കഴിഞ്ഞ തവണ ഇതേ മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട മുനീര്‍ 20521 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു നേടിയത്.
യുഡിഎഫ് സ്ഥാനാര്‍ത്ഥികളില്‍ കൂടുതല്‍ പേരും സാമാന്യം നല്ല ഭൂരിപക്ഷത്തോടെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളില്‍ പലരും കഷ്ടിച്ച് കടന്നുകൂടുകയായിരുന്നു.
വെറും 20 വോട്ടുകള്‍ക്കാണ് ഇരവിപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആര്‍എസ്പിയിലെ ടി. എ. അസീസ് മുസ്ലീം ലീഗിലെ അഹമ്മദ് കബീറിനെ പരാജയപ്പെടുത്തിയത്.
നെടുമങ്ങാട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാങ്കോട് രാധാകൃഷ്ണന് 157 വോട്ടുകള്‍ക്ക് കടന്നുകൂടി. വൈക്കത്തു നിന്നും തിരഞ്ഞെടുക്കപ്പെട്ട എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി. നാരായണന് കിട്ടിയത് 775 വോട്ടുകളുടെ ഭൂരിപക്ഷമാണ്.
കരുനാഗപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എ. എന്‍. രാജന് ബാബുവിന് 839 വോട്ടിന്റെ ഭൂരിപക്ഷമേയുള്ളു. ചാത്തന്നൂരില്‍ നിന്നും വിജയിച്ച യുഡിഎഫിലെ പ്രതാപവര്‍മ്മ തമ്പാന് 547 വോട്ടിന്റെ ഭൂരിപക്ഷമേയുള്ളു. ഇരിങ്ങാലക്കുടയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട കേരളാ കോണ്‍ഗ്രസ് എമ്മിലെ തോമസ് ഉണ്ണിയാടന്റെ ഭൂരിപക്ഷം 406 വോട്ടുകളാണ്.
തൃപ്പൂണിത്തുറയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട യുഡിഎഫിലെ കെ. ബാബുവിന് 24, 296 വോട്ടുകളുടെ മികച്ച ഭൂരിപക്ഷമുണ്ട്. ആലുവയില്‍ നിന്നും വിജയിച്ച കോണ്‍ഗ്രസിന്റെ കെ. മുഹമ്മദാലിക്ക് 19, 680 വോട്ടുകളുടെ ഭൂരിപക്ഷമുണ്ട്. പയ്യന്നൂരില്‍ വിജയിച്ച സിപിഎം സ്ഥാനാര്‍ത്ഥി പി. കെ. ശ്രീമതി ടീച്ചര്‍ക്ക് 22, 738 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു.
പാലായില്‍ നിന്നും വിജയിച്ച കെ. എം. മാണി 22301 വോട്ടുകളുടെ ഭൂരിപക്ഷമാണ് നേടിയത്. കണ്ണൂര്‍ മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന് 19, 133 വോട്ടുകളുടെ ഭൂരിപക്ഷം നേടി. കൂത്തൂപറമ്പില്‍ നിന്നും വിജയിച്ച സിപിഎമ്മിലെ പി. ജയരാജന് നേടിയത് 18620 വോട്ടുകളുടെ ഭൂരിപക്ഷമാണ്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications