കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുറഞ്ഞ ഭൂരിപക്ഷം, കൂടിയ ഭൂരിപക്ഷം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം ലഭിച്ചത് പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം മണ്ഡലത്തില്‍ നിന്നും വിജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിപിഎമ്മിലെ ഗിരിജാ സുരേന്ദ്രനാണ്.

ഏറ്റവും കൂടിയ ഭൂരിപക്ഷം മലപ്പുറം മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട മുസ്ലീം ലീഗിലെ എം. കെ. മുനീറിനാണ്.

19 വോട്ടുകള്‍ക്കാണ് ശ്രീകൃഷ്ണപുരത്ത് ഗിരിജ കോണ്‍ഗ്രസിലെ വി. എസ്. വിജയരാഘവനെ പരാജയപ്പെടുത്തിയത്. മുനീറിന്റെ ഭൂരിപക്ഷം 36, 034 വോട്ടുകളാണ്. എന്‍സിപിയിലെ കെ. എസ്. വിജയമാണ് ഇവിടെ പരാജയപ്പെട്ടത്. കഴിഞ്ഞ തവണ ഇതേ മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട മുനീര്‍ 20521 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു നേടിയത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥികളില്‍ കൂടുതല്‍ പേരും സാമാന്യം നല്ല ഭൂരിപക്ഷത്തോടെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളില്‍ പലരും കഷ്ടിച്ച് കടന്നുകൂടുകയായിരുന്നു.

വെറും 20 വോട്ടുകള്‍ക്കാണ് ഇരവിപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആര്‍എസ്പിയിലെ ടി. എ. അസീസ് മുസ്ലീം ലീഗിലെ അഹമ്മദ് കബീറിനെ പരാജയപ്പെടുത്തിയത്.

നെടുമങ്ങാട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാങ്കോട് രാധാകൃഷ്ണന്‍ 157 വോട്ടുകള്‍ക്ക് കടന്നുകൂടി. വൈക്കത്തു നിന്നും തിരഞ്ഞെടുക്കപ്പെട്ട എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി. നാരായണന് കിട്ടിയത് 775 വോട്ടുകളുടെ ഭൂരിപക്ഷമാണ്.

കരുനാഗപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എ. എന്‍. രാജന്‍ ബാബുവിന് 839 വോട്ടിന്റെ ഭൂരിപക്ഷമേയുള്ളു. ചാത്തന്നൂരില്‍ നിന്നും വിജയിച്ച യുഡിഎഫിലെ പ്രതാപവര്‍മ്മ തമ്പാന് 547 വോട്ടിന്റെ ഭൂരിപക്ഷമേയുള്ളു. ഇരിങ്ങാലക്കുടയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട കേരളാ കോണ്‍ഗ്രസ് എമ്മിലെ തോമസ് ഉണ്ണിയാടന്റെ ഭൂരിപക്ഷം 406 വോട്ടുകളാണ്.

തൃപ്പൂണിത്തുറയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട യുഡിഎഫിലെ കെ. ബാബുവിന് 24, 296 വോട്ടുകളുടെ മികച്ച ഭൂരിപക്ഷമുണ്ട്. ആലുവയില്‍ നിന്നും വിജയിച്ച കോണ്‍ഗ്രസിന്റെ കെ. മുഹമ്മദാലിക്ക് 19, 680 വോട്ടുകളുടെ ഭൂരിപക്ഷമുണ്ട്. പയ്യന്നൂരില്‍ വിജയിച്ച സിപിഎം സ്ഥാനാര്‍ത്ഥി പി. കെ. ശ്രീമതി ടീച്ചര്‍ക്ക് 22, 738 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു.

പാലായില്‍ നിന്നും വിജയിച്ച കെ. എം. മാണി 22301 വോട്ടുകളുടെ ഭൂരിപക്ഷമാണ് നേടിയത്. കണ്ണൂര്‍ മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ 19, 133 വോട്ടുകളുടെ ഭൂരിപക്ഷം നേടി. കൂത്തൂപറമ്പില്‍ നിന്നും വിജയിച്ച സിപിഎമ്മിലെ പി. ജയരാജന്‍ നേടിയത് 18620 വോട്ടുകളുടെ ഭൂരിപക്ഷമാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X