മന്ത്രിസഭ രാജി വച്ചു
തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് നായനാര്‍ മന്ത്രിസഭ രാജി വച്ചു.
മെയ് 13 ഞായറാഴ്ച വൈകുന്നേരം മുഖ്യമന്ത്രി ഇ. കെ. നായനാര്‍ ഗവര്‍ണര്‍ സുഖ്ദേവ് സിംഗ് കാംഗിനെ സന്ദര്‍ശിച്ച് തന്റെ മന്ത്രിസഭയുടെ രാജി സമര്‍പ്പിക്കുകയായിരുന്നു. പുതിയ സംവിധാനം നിലവില്‍ വരുന്നതു വരെ തുടരാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മെയ് 15 ചൊവാഴ്ച മന്ത്രിസഭാ യോഗം ചേര്‍ന്ന് മന്ത്രിസഭ പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്യും. യുഡിഎഫിന്റെ വിജയം രാഷ്ട്രീയവിജയമല്ലെന്നും വെറും സാങ്കേതിക വിജയം മാത്രമാണെന്നും രാജി നല്‍കിയ ശേഷം നായനാര്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. ജാതിമത വര്‍ഗീയ ശക്തികള്‍ യുഡിഎഫിനൊപ്പം ചേര്‍ന്നാണ് തങ്ങളെ തോല്‍പ്പിച്ചതെന്ന് നായനാര്‍ പറഞ്ഞു.












Click it and Unblock the Notifications