കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിത്രാ വാല്‍വിന് ദേശീയാംഗീകാരം

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: നാലായിരത്തോളം ഹൃദ്രോഗികളില്‍ പരീക്ഷിച്ചു വിജയിച്ച ചിത്രാ വാല്‍വിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത് പ്രാദേശിക സാങ്കേതിക വികസിപ്പിച്ചതിനുള്ള അംഗീകാരം.

10 ലക്ഷം രൂപയുടെ അവാര്‍ഡ് ദേശീയ സാങ്കേതിക വിദ്യാ അവാര്‍ഡ് തിരുവനന്തപുരത്തെ ശ്രീചിത്രാ ഇന്‍സ്റിറ്റ്യൂട്ടും ചെന്നൈയിലെ ടിടികെ ഹെല്‍ത്ത് സെന്ററും ചേര്‍ന്ന് പങ്കിട്ടെടുക്കുകയായിരുന്നു. വാല്‍വ് വികസിപ്പിച്ചെടുത്തതിനാണ് ശ്രീചിത്രയ്ക്കു അവാര്‍ഡ് ലഭിച്ചത്. അത് വിജയകരമായി ലോകം മുഴുവന്‍ വിപണനം ചെയ്തത് ടിടികെ.

വിദേശനിര്‍മ്മിതമായ വാല്‍വിന് 30, 000ത്തോളം രൂപ വില വരുമ്പോള്‍ ചിത്രാ വാല്‍വ് 15, 000 രൂപയ്ക്കാണ് ഇന്ത്യയില്‍ വില്‍ക്കുന്നതെന്ന് ശ്രീചിത്രാ ഇന്‍സ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. കെ. മോഹന്‍ദാസ് അറിയിച്ചു.

ദേശീയ ശാസ്ത്രവികസന കോര്‍പ്പറേഷന്‍ വഴിയാണ് ശ്രീചിത്രാ വാല്‍വിന്റെ സാങ്കേതികവിദ്യ ടിടികെയ്ക്ക് കൈമാറിയത്. ഓരോ വാല്‍വിന്റെയും വിലയില്‍ 50 ശതമാനം ശ്രീചിത്രയ്ക്ക് കോര്‍പ്പറേഷന് നല്‍കേണ്ടി വരുന്നുണ്ട്. വാല്‍വിന്റെ ഓരോ ഘട്ടവും ചെമ്മരിയാടുകളിലാണ് പരീക്ഷിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X