തലശേരിയില്‍ സിപിഎമ്മുകാരന് വെട്ടേറ്റു
തലശേരി: തലശേരിയില്‍ മെയ് 14 തിങ്കളാഴ്ച ഒരു സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. സിപിഎം ബ്രാഞ്ച് സെക്രട്ടറി നാരായണനാണ് വെട്ടേറ്റത്. നാരായണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തളിപ്പറമ്പില്‍ രണ്ട് സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായി.
കണ്ണൂര്‍ ജില്ലയില്‍ തിരഞ്ഞെടുപ്പ് ദിനത്തിലുണ്ടായ അക്രമത്തിനിടയില്‍ ഒരു സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. തലശേരിയുടെ പരിസരപ്രദേശങ്ങളിലും കൂത്തുപറമ്പിലും തളിപ്പറമ്പിലും കഴിഞ്ഞ ദിവസങ്ങളില്‍ അക്രമങ്ങള്‍ നടന്നിരുന്നു.












Click it and Unblock the Notifications