Get Updates
Get notified of breaking news, exclusive insights, and must-see stories!

വിശ്വകര്‍മര്‍ നിര്‍ണായക വോട്ട്ബാങ്ക്

തിരുവനന്തപുരം: 43 ലക്ഷം വരുന്ന വിശ്വകര്‍മജര്‍ നിര്‍ണായക വോട്ട് ബാങ്കാണെന്ന് തെളിയിച്ചതായി കേരള വിശ്വകര്‍മസഭാ ഭാരവാഹികള്‍ പറഞ്ഞു. തങ്ങളുടെ പിന്തുണ കൊണ്ടാണ് യുഡിഎഫിന് ഗംഭീരവിജയം ആഘോഷിക്കാന്‍ കഴിഞ്ഞതെന്ന് അവര്‍ അവകാശപ്പെട്ടു.

തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന ഉടന്‍ തന്നെ യുഡിഎഫിന് 10 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം നല്‍കുമെന്ന് വിശ്വകര്‍മ സഭ പ്രഖ്യാപിച്ചിരുന്നു. ഇടതുവലതു മുന്നണികള്‍ തമ്മിലുള്ള വോട്ടിന്റെ വ്യത്യാസം ഒന്നര ലക്ഷമാണെന്നിരിക്കെ ഈ പ്രഖ്യാപനം നടത്തിയത് സംസ്ഥാനത്തെ 4000 വിശ്വകര്‍മ ശാഖകളില്‍ നടത്തിയ അഭിപ്രായ രൂപീകരണത്തെ തുടര്‍ന്നാണ്.

വിശ്വകര്‍മസഭ സമര്‍പ്പിച്ച അവകാശപത്രികയെ പറ്റി ചര്‍ച്ച ചെയ്യാന്‍ പോലും ഇടതുമുന്നണി തയ്യാറായില്ല. തുടര്‍ന്ന് നടത്തിയ സമരങ്ങളെയും ഇടതുമുന്നണി അവഗണിച്ചതിനെ തുടര്‍ന്നാണ് യുഡിഎഫിനെ പിന്തുണയ്ക്കാന്‍ തങ്ങള്‍ തീരുമാനിച്ചതെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+