അമര്‍നാഥ് യാത്രാനിയന്ത്രണം നീക്കണമെന്ന് ശിവസേന
ദില്ലി: ജമ്മു-കശ്മീരിലെ പുണ്യസ്ഥലമായ അമര്‍നാഥ് ഗുഹയിലേയ്ക്ക് തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിയ്ക്കെതിരേ ശിവസേന രംഗത്ത്. നിയന്ത്രണം എടുത്തുകളയണമെന്നും അമര്‍നാഥിനടുത്ത് പാഗല്‍ഗാമില്‍ തീര്‍ത്ഥാടകര്‍ രാത്രി പാര്‍പ്പിടങ്ങള്‍ കെട്ടുന്നതും പൊതു അടുക്കള സ്ഥാപിക്കുന്നതും നിരോധിച്ചു കൊണ്ടുള്ള സംസ്ഥാന ഗവര്‍ണറുടെ ഉത്തരവ് പിന്‍വലിക്കാനും ശിവേസന ദില്ലി ഘടകം ആവശ്യപ്പെട്ടു.
ഇക്കാര്യങ്ങള്‍ നടപ്പാക്കി കിട്ടണമെന്നാവശ്യപ്പെട്ടു കൊണ്ട് ശിവസേന ദില്ലി ഘടകം രാഷ്ട്രപതി കെ ആര്‍ നാരായണന് നിവേദനം നല്‍കി.
തീര്‍ത്ഥാടകര്‍ക്കെതിരേയുള്ള എല്ലാ നിയന്ത്രണങ്ങളും പിന്‍വലിച്ച് അവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ശിവസേന ആവശ്യപ്പെട്ടു.












Click it and Unblock the Notifications