Get Updates
Get notified of breaking news, exclusive insights, and must-see stories!

മുംബൈയില്‍ വന്‍ സ്വര്‍ണബിസ്കറ്റ് വേട്ട

മുംബൈ: മുംബൈയിലെ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണബിസ്കറ്റ് വേട്ട. ഗള്‍ഫില്‍ നിന്ന് വന്നിറങ്ങിയ രണ്ട് യാത്രക്കാരില്‍ നിന്ന് കസ്റംസ് ഉദ്യോഗസ്ഥര്‍ 120 സ്വര്‍ണബിസ്കറ്റുകളാണ് പിടിച്ചെടുത്തത്.

14 കിലോഗ്രാം തൂക്കമുള്ള ബിസ്കറ്റുകള്‍ക്ക് അന്താരാഷ്ട്ര വിപണിയില്‍ 60 ലക്ഷം രൂപ വരെ വിലമതിക്കുമെന്ന് കരുതുന്നു. കളിപ്പാട്ടത്തിലാണ് സ്വര്‍ണബിസ്കറ്റുകള്‍ കടത്താന്‍ ശ്രമിച്ചത്.

വിമാനത്താവളത്തിലെത്തിയ ശേഷം പുറത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഈ രണ്ടു യാത്രക്കാരും വെപ്രാളം കാണിച്ചതാണ് ഉദ്യോഗസ്ഥരില്‍ സംശയമുളവാക്കിയത്. പിന്നീട് ഇവരെ പിടികൂടി ചോദ്യം ചെയ്യലും വിശദമായ പരിശോധനയും നടത്തിയപ്പോഴാണ് സ്വര്‍ണബിസ്കറ്റുകള്‍ കണ്ടെടുത്തത്. പിടിയിലായവര്‍ ഏത് സംസ്ഥാനത്തു നിന്നുള്ളവരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+