ഗ്യാസ് വാഹനങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വേണം
ദില്ലി: ദ്രവപെട്രോളിയം വാതകം ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് അംഗീകൃത ഏജന്‍സിയുടെ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് ഉപരിതല ഗതാഗത വകുപ്പ് അറിയിച്ചു.
നാല് അംഗീകൃത ഏജന്‍സികള്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അവകാശം. അഹമ്മദ്നഗറിലെ വെഹിക്കിള്‍ റിസര്‍ച്ച് ആന്റ് ഡെവലപ്പ്മെന്റ് എസ്റാബ്ലിഷ്മെന്റ്, പൂനയിലെ ഓട്ടോമാറ്റീവ് റിസര്‍ച്ച് അസോസിയേഷന്‍ ഒഫ് ഇന്ത്യ, ഡെറാഡൂണിലെ ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് പെട്രോളിയം, ബുദ്നി (മധ്യപ്രദേശ്)യിലെ സെന്‍ട്രല്‍ മെഷിനറി ടെസ്റിംഗ് ആന്റ് ട്രെയിനിംഗ് ഇന്‍സ്റിറ്റ്യൂട്ട് എന്നിവയാണ് ഏജന്‍സികള്‍.












Click it and Unblock the Notifications