ആന്റണി നേതാവ്; വ്യാഴാഴ്ച സ്ഥാനമേല്ക്കും
തിരുവനന്തപുരം: കോണ്‍ഗ്രസ് നിയമസഭാ കക്ഷിനേതാവായി എ.കെ.ആന്റണിയെ തിരഞ്ഞെടുത്തു. മെയ് 15 ചൊവാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗത്തിലാണ് ആന്റണിയെ തിരഞ്ഞെടുത്തത്. ആന്റണിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച പുതിയ മന്ത്രിസഭ അധികാരമേല്‍ക്കും.
ആന്റണിയെ നിയമസഭാകക്ഷിനേതാവായി തിരഞ്ഞെടുത്തത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ചൊവാഴ്ച രാത്രിയോടെയുണ്ടാവും.
യോഗത്തില്‍ കടവൂര്‍ ശിവദാസനാണ് ആന്റണിയുടെ പേര് നിര്‍ദേശിച്ചത്. ആര്യാടന്‍ മുഹമ്മദ്, കാര്‍ത്തികേയന്‍, വക്കം പുരുഷോത്തമന്‍ എന്നിവര്‍ പിന്താങ്ങി. ഹൈക്കമാന്റ് പ്രതിനിധികളായ ഗുലാംനബി ആസാദ്, മോത്തിലാല്‍ വോറ, കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള, കെ.കരുണാകരന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.
മുസ്ലിം ലീഗ് നിയമസഭാകക്ഷി നേതാവായി പി.കെ.കുഞ്ഞാലിക്കുട്ടിയെ ലീഗ് നിയമസഭാകക്ഷിയോഗം തിരഞ്ഞെടുത്തു. കേരള കോണ്‍ഗ്രസ് (മാണി) നേതാവായി കെ.എം.മാണിയെയും ആര്‍എസ്പി (ബി) നേതാവായി ബാബു ദിവാകരനെയും തിരഞ്ഞെടുത്തു.












Click it and Unblock the Notifications