കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാബു ദിവാകരന്‍ മന്ത്രിയാകും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കൊല്ലത്തു നിന്നും നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ബാബു ദിവാകരനായിരിക്കും യു ഡി എഫ് മന്ത്രിസഭയില്‍ ആര്‍ എസ് പി(ബി) യുടെ പ്രതിനിധി.

മെയ് 15 ചൊവാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന ആര്‍ എസ് പി (ബി) സംസ്ഥാന കമ്മിറ്റിയും സംസ്ഥാന സെക്രട്ടറിയേറ്റും മന്ത്രിസ്ഥാനത്തേയ്ക്ക് ബാബു ദിവാകരനെ ഏകകണ്ഠമായി തിരഞ്ഞെടുക്കുകയായിരുന്നുവെന്ന് പാര്‍ട്ടി ആക്ടിംഗ് സെക്രട്ടറി പ്രഫ. എ വി താമരാക്ഷന്‍ അറിയിച്ചു. ചവറയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഷിബു ബേബി ജോണിനെ പാര്‍ട്ടിയുടെ നിയമസഭയിലെ സെക്രട്ടറിയും വിപ്പുമായി തിരഞ്ഞെടുത്തു.

യു ഡി എഫിന്റെ വിജയം ആര്‍ എസ് പി (ബി) സ്വീകരിച്ച രാഷ്ട്രീയ നയത്തിനുള്ള അംഗീകാരമാണെന്ന് താമരാക്ഷന്‍ പറഞ്ഞു. എല്‍ ഡി എഫ് ഭരണത്തിനെതിരായി പാര്‍ട്ടി ഉയര്‍ത്തിക്കൊണ്ടു വന്ന ആരോപണങ്ങള്‍ ശരിയാണെന്നു തെളിഞ്ഞിരിക്കുന്നു. ഈ ആരോപണങ്ങളുടെ സത്യാവസ്ഥ പുറത്തു കൊണ്ടുവരാന്‍ അന്വേഷണം ഏര്‍പ്പെടുത്തണമെന്ന് പാര്‍ട്ടി ആവശ്യപ്പെടും.

യു ഡി എഫ് വിജയത്തിനു കാരണം യു ഡി എഫ്-പി ഡി പി കൂട്ടുകെട്ടാണെന്നു പറഞ്ഞ് രക്ഷപ്പെടാതെ തങ്ങള്‍ക്കേറ്റ കനത്ത പരാജയത്തെക്കുറിച്ച് എല്‍ ഡി എഫ് വസ്തുതാപരമായി വിലയിരുത്തണമെന്നും പറ്റിയ തെറ്റ് ഏറ്റുപറഞ്ഞ് ജനങ്ങളോടും തൊഴിലാളികളോടും മാപ്പു പറയണമെന്നും താമരാക്ഷന്‍ ആവശ്യപ്പെട്ടു.

ആര്‍ എസ് പി(ബി) ക്ക് ഒരു എം എല്‍ എ യെ നഷ്ടപ്പെട്ടെങ്കിലും രാഷ്ട്രീയപരമായി വിജയമാണ് തിരഞ്ഞെടുപ്പിലുണ്ടായത്. ഔദ്യോഗിക ആര്‍ എസ് പി യുമായി നേരിട്ട് ഏറ്റുമുട്ടിയ മണ്ഡലങ്ങളിലൊക്കെ തങ്ങളാണ് വിജയിച്ചത്.

പിതാവിന്റെ വഴിയേ പുത്രനും

മുന്‍മന്ത്രിയും ആര്‍ എസ് പി നേതാവുമായിരുന്ന ടി കെ ദിവാകരന്റെ മകനായ ബാബു ദിവാകരന്‍, കേരളത്തിലാദ്യമായി മന്ത്രിയായി നിശ്ചയിക്കപ്പെടുന്ന മന്ത്രിപുത്രനായിരിക്കുകയാണ്. എം കെ മുനീറോ, കെ ബി ഗണേഷ്കുമാറോ മന്ത്രിമാരായി നിശ്ചയിക്കപ്പെടുകയാണെങ്കില്‍ അദ്ദേഹത്തിന് ഈ റെക്കോര്‍ഡ് പങ്കു വയ്ക്കേണ്ടി വരും.

അഭിഭാഷകനായ ബാബു ദിവാകരന്‍(49) ആര്‍ എസ് പി യുടെ വിദ്യാര്‍ത്ഥി,യുവജനസംഘടനകളിലൂടെയാണ് രാഷ്ട്രീയത്തിലേയ്ക്ക് കടന്നത്. ആര്‍ വൈ എഫ് സംസ്ഥാനപ്രസിഡന്റും ദേശീയ പ്രസിഡന്റുമായിരുന്നു. ഇത് മൂന്നാം തവണയാണ് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെടുന്നത്. 1987ലും 1996 ലുമാണ് ഇതിനു മുമ്പ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

ആര്‍ എസ് പി (ബി) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും യു ടി യു സി (ബി)സെക്രട്ടറിയുമാണ്. ഭാര്യ ഡോ. സുധ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X