വോട്ട് മറിച്ചില്ലെന്ന് ബിജെപി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ടുകള്‍ യുഡിഎഫിന് മറിച്ചു കൊടുത്തിട്ടില്ലെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി.
ബിജെപി വോട്ട് മറിച്ചു കൊടുത്തതിനാലാണ് യുഡിഎഫ് ജയിച്ചതെന്ന സിപിഎം ആരോപണം പരാജയം മറച്ചുവയ്ക്കാനുള്ള വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രമാണെന്ന് ബിജെപി കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുന്നതിനായി മെയ് 14 ചൊവാഴ്ച ബിജെപിയുടെ സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു.
ചില മണ്ഡലങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടിയ വോട്ടുകളില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും ഭൂരിപക്ഷം മണ്ഡലങ്ങളിലും നില മെച്ചപ്പെടുത്താന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 41 മണ്ഡലങ്ങളില്‍ ഇടതുമുന്നണിക്ക് വോട്ടുകള്‍ കുറഞ്ഞിട്ടുണ്ട്. വി. എസ്. അച്യുതാനന്ദന്‍ മത്സരിച്ച മലമ്പുഴയിലും മുന്നണിക്ക് വോട്ട് കുറഞ്ഞു. ഇത് എല്‍ഡിഎഫ് യുഡിഎഫിന് വോട്ട് മറിച്ചതുകൊണ്ടാണോ എന്ന് സിപിഎം വ്യക്തമാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.












Click it and Unblock the Notifications