Get Updates
Get notified of breaking news, exclusive insights, and must-see stories!

മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിനെതിരെ സര്‍ക്കാര്‍ ഹര്‍ജി നല്‍കി

കൊച്ചി: ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേരള ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

കെട്ടിച്ചമച്ച ചാരക്കേസില്‍ ഉള്‍പ്പെടുത്തി നമ്പി നാരാണനെ പീഡിപ്പിച്ചതിനാണ് മനുഷ്യാവകാശ കമ്മിഷന്‍ നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

ചീഫ് സെക്രട്ടറിയാണ് സംസ്ഥാന സര്‍ക്കാരിനു വേണ്ടി കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള വാദം കേള്‍ക്കാതെയാണ് മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഉത്തരവ് നടപ്പിലാക്കുന്നത് സ്റേ ചെയ്യാനും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റിസ് കെ.എ.അബ്ദുള്‍ ഗഫൂര്‍ ഹര്‍ജിയിന്മേല്‍ വാദം കേള്‍ക്കുന്നത് മെയ് 22ലേക്ക് മാറ്റി.

മാര്‍ച്ച് 14നാണ് മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ് പ്രകടിപ്പിച്ചത്. രണ്ടു മാസത്തിനുള്ളില്‍ നഷ്ടപരിഹാരം നല്‍കണമെന്നും ഉത്തരവില്‍ നിര്‍ദേശമുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+