ഐഎന്‍എല്‍ അച്യുതാനന്ദനെതിരെ
തിരുവനന്തപുരം: വി. എസ്. അച്യുതാനന്ദന്റെ കര്‍ക്കശമായ രാഷ്ട്രീയനിലപാടാണ് എല്‍ഡിഎഫിന്റെ പരാജയത്തിന് കാരണമെന്ന് ഐഎന്‍എല്‍ ആരോപിച്ചു.
തങ്ങള്‍ നിരുപാധിക പിന്തുണ നല്‍കിയതുകൊണ്ടാണ് കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ പരാജയത്തിന് തടയിടാന്‍ കഴിഞ്ഞതെന്ന് ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറി എം. എം. മാഹിന്‍ പറഞ്ഞു.
സിപിഎമ്മിനുള്ളില്‍ ഐഎന്‍എല്ലിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിച്ചു കഴിഞ്ഞു. ഇക്കുറി ഐഎന്‍എല്‍ മത്സരിച്ച കണ്ണൂര്‍, താനൂര്‍, നിലമ്പൂര്‍ മണ്ഡലങ്ങളില്‍ ഇടതുമുന്നണിക്ക് കഴിഞ്ഞ തവണ കിട്ടിയ വോട്ടുകള്‍ പോലും കിട്ടിയില്ലെന്നത് സിപിഎമ്മിനെ ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ട്. മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളില്‍ ഐഎന്‍ എല്‍ വോട്ടുകള്‍ ബിജെപിക്കു മറിച്ചു നല്‍കിയെന്നും സിപിഎമ്മിലെ ഒരു വിഭാഗം ആരോപിക്കുകയുണ്ടായി.
എന്നാല്‍ ഇത് വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് ഐഎന്‍എല്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്തായാലും ഐഎന്‍എല്‍ എന്ന കക്ഷി കേരളരാഷ്ട്രീയ ചക്രവാളത്തില്‍ അസ്തമിക്കുകയാണെന്ന് ഏറെക്കുറെ തീര്‍ച്ചയായിക്കഴിഞ്ഞു.












Click it and Unblock the Notifications