ലീഗ് വിദ്യാഭ്യാസ വകുപ്പ് ചോദിക്കണമെന്ന്
കോഴിക്കോട്: പുതിയതായി രൂപീകരിക്കുന്ന യു ഡി എഫ് മന്ത്രിസഭയില്‍ വിദ്യാഭ്യാസ വകുപ്പ് മുസ്ലീംലീഗ് ആവശ്യപ്പെടണമെന്ന് കേരള സ്റ്റേറ്റ് അസോസിയേഷന്‍ ഓഫ് മുസ്ലീം ഇന്‍സ്റ്റിറ്റ്യൂഷന്‍സ് മുസ്ലീംലീഗ് നേതൃത്വത്തോടാവശ്യപ്പെട്ടു.
കേരളത്തില്‍ 23 ശതമാനം വരുന്ന മുസ്ലീം സമുദായത്തിന് വിദ്യാഭ്യാസ-തൊഴില്‍ മേഖലകളില്‍ മതിയായ പ്രാതിനിധ്യം കിട്ടേണ്ട കാലം അതിക്രമിച്ചിരിക്കുകയാണെന്ന് മെയ് 15 ചൊവാഴ്ച അസോസിയേഷന്‍ പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
17 എംഎല്‍ എ മാരുമായി യു ഡി എഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലീംലീഗിന് മന്ത്രിസഭയില്‍ മൂന്ന് മന്ത്രിസ്ഥാനങ്ങളെങ്കിലും ലഭിക്കുമെന്ന് കരുതപ്പെടുന്നു.












Click it and Unblock the Notifications