വിഷം കുടിച്ച് ഒരു കുടുംബത്തിലെ രണ്ട് പേര്‍ മരിച്ചു
കൊല്ലം: പട്ടത്താനത്ത് വിഷം കുടിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച അഞ്ചംഗ കുടുംബത്തിലെ രണ്ടു പേര്‍ മരിച്ചു. മൂന്നു പേരുടെ നില ഗുരുതരമാണ്.
അക്കരത്തെക്കേ മുക്ക് മാങ്കാംകുഴി പടിഞ്ഞാറ്റതില്‍ മോഹന്‍ദാസ് (42), മോഹന്‍ദാസിന്റെ ഭാര്യയുടെ അമ്മ തെക്കത്തുവിള വീട്ടില്‍ ശ്യാമള (55) എന്നിവരാണ് മരിച്ചത്. മോഹന്‍ദാസിന്റെ ഭാര്യ ഗംഗ (35), മക്കളായ നാരായണ്‍ (13), കല്യാണി (എട്ട്) എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമായതെന്നാണ് കരുതുന്നത്. ഷാര്‍ജയില്‍ അഞ്ച് വര്‍ഷത്തോളമായി ജോലി ചെയ്തുവരികയായിരുന്ന മോഹന്‍ദാസ് രണ്ട് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. കീടനാശിനി നിറച്ച ശീതളപാനീയമാണ് കുടുംബാംഗങ്ങള്‍ കുടിച്ചത്.
നാരായണ്‍ ശീതളപാനീയം അധികം കുടിച്ചിരുന്നില്ല. മറ്റുള്ളവരുടെ മരണവെപ്രാളം കണ്ട് നാരായണ്‍ പുറത്തിറങ്ങി ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
നീണ്ട ഒരു ആത്മഹത്യാക്കുറിപ്പ് മോഹന്‍ദാസ് എഴുതിവെച്ചിരുന്നു. പണം നല്‍കാനുള്ളവരുടെ വിവരങ്ങളും മറ്റും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications