ആസാമില്‍ ഗോഗോയി മുഖ്യമന്ത്രിയാകും
ഗുവാഹട്ടി: ആസാം കോണ്‍ഗ്രസ് പ്രസിഡന്റ് തരുണ്‍ ഗോഗോയ് സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയാകും. മെയ് 16 ബുധനാഴ്ച നടന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ഗോഗോയിയെ നേതാവായി എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു. പിന്നീട് കോണ്‍ഗ്രസ് പ്രസിഡണ്ട് ഈ തീരുമാനത്തെ അംഗീകരിച്ചു.
നിയമസഭാകക്ഷിയോഗത്തില്‍ കോണ്‍ഗ്രസ് കേന്ദ്രനിരീക്ഷകരായ ആര്‍.കെ. ധവാന്‍, ആസാമിന്റെ ചുമതലയുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറി കമല്‍ നാഥ് എന്നിവര്‍ പങ്കെടുത്തു. രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ ഗോഗോയ് മന്ത്രിസഭ സ്ഥാനമേല്‍ക്കുമെന്നാണ് കരുതുന്നത്. മെയ് 10ന് നടന്ന തിരഞ്ഞെടുപ്പില്‍ ഗോഗോയ് മത്സരിച്ചിട്ടില്ലാത്തതിനാല്‍ ആറു മാസത്തിനുള്ളില്‍ അദ്ദേഹം സഭയിലെത്തേണ്ടതുണ്ട്.
സോണിയയുടെ അനുയായിയായ ഭുവനേശ്വര്‍ കലിതയും ഗോഗോയിയും തമ്മിലായിരുന്നു മുഖ്യമന്ത്രി പദത്തിനുള്ള മത്സരം. എന്നാല്‍ ഗോഗോയിയുടെ തിരഞ്ഞെടുപ്പ് സോണിയ അംഗീകരിച്ചതോടെ കലിത മത്സരത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.












Click it and Unblock the Notifications