കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് സൗകര്യം സര്‍ക്കാരിന്റെ ലക്ഷ്യം

  • By Staff
Google Oneindia Malayalam News

ദില്ലി: രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും ടെലിഫോണും എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ഉപയോഗിക്കാനുള്ള സൗകര്യവും ഒരുക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വാര്‍ത്താവിനിമയ വകുപ്പുമന്ത്രി രാം വിലാസ് പാസ്വാന്‍ പറഞ്ഞു.

മെയ് 17 വ്യാഴാഴ്ച ലോക ടെലികോം ദിനമായി ആചരിക്കുന്നതിന്റെ മുന്നോടിയായി ജനങ്ങള്‍ക്ക് നല്‍കിയ സന്ദേശത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിലെ 70 ശതമാനം ജനങ്ങളും ജീവിക്കുന്നത് ഗ്രാമങ്ങളിലാണ്. 2002ഓടു കൂടി അവര്‍ക്ക് മികച്ച വാര്‍ത്താവിനിമയ സംവിധാനം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍, അദ്ദേഹം വ്യക്തമാക്കി. 2005ഓടു കൂടി ടെലിഫോണ്‍ കണക്ഷന്‍ സാന്ദ്രത ഏഴു ശതമാനമായും 2010ഓടു കൂടി 15 ശതമാനമായും വര്‍ദ്ധിപ്പിക്കാനും പദ്ധതിയുണ്ട്.

സഞ്ചാര്‍ ധാബകള്‍ സ്ഥാപിച്ച് ഇന്റര്‍നെറ്റ് സൗകര്യം വിപുലമാക്കാന്‍ സര്‍ക്കാര്‍ ഇതിനകം തന്നെ ശ്രമം തുടങ്ങിയിട്ടുണ്ട്. രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലേക്കും ഇത് വ്യാപിക്കുമ്പോള്‍ എല്ലാവര്‍ക്കും ഇന്റര്‍നെറ്റെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുമെന്ന അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X