വാജ്പേയിയുടെ വലതുകാലിന് ശസ്ത്രക്രിയ അടുത്ത മാസം
ദില്ലി: പ്രധാനമന്ത്രി വാജ്പേയിയുടെ വലതുകാലിന് അടുത്ത മാസം ആദ്യവാരം ശസ്ത്രക്രിയ നടത്തും.
വലതുകാല്‍മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയയാണ് നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇതേ ശസ്ത്രക്രിയ അദ്ദേഹത്തിന്റെ ഇടതുകാല്‍മുട്ടിന് നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ശസ്ത്രക്രിയ നടത്തിയ ഡോ.ചിത്തരഞ്ജന്‍ റണാവത്താണ് ശസ്ത്രക്രിയ നടത്തുന്നത്.
വലതുകാല്‍മുട്ടിനും ശസ്ത്രക്രിയ നടത്തണമെന്ന് റണാവത്ത് നേരത്തെ നിര്‍ദേശിച്ചിരുന്നു.












Click it and Unblock the Notifications