Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പ് ഫലം എന്‍ഡിഎക്കെതിര്: വാജ്പേയി

ദില്ലി: നാല് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ ദേശീയ ജനാധിപത്യ സഖ്യത്തിന് ഭീഷണി ഉയര്‍ത്തിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി എ. ബി. വാജ്പേയി.

ദേശീയ ജനാധിപത്യ സഖ്യം നേട്ടമൊന്നുമുണ്ടാക്കാത്ത തിരഞ്ഞെടുപ്പ് സഖ്യത്തിന് യഥാര്‍ത്ഥത്തില്‍ ഒരു മുന്നറിയിപ്പാണെന്ന് മെയ് 16 ബുധനാഴ്ച പ്രധാനമന്ത്രി വാര്‍ത്താലേഖകരോട് പറഞ്ഞു. മലേഷ്യയില്‍ നിന്നും തിരിച്ചെത്തിയ ഉടനെയാണ് അദ്ദേഹം വാര്‍ത്താലേഖകരെ കണ്ടത്.

തിരഞ്ഞെടുപ്പ് ഫലം എന്‍ഡിഎക്കെതിരായതിനാല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് നേരത്തെ നടന്നേക്കുമെന്ന ഊഹാപോഹങ്ങള്‍ പ്രധാനമന്ത്രി തള്ളിക്കളഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തെ മുന്‍നിര്‍ത്തി എന്‍ഡിഎ ഘടകകക്ഷികള്‍ ജാഗരൂകരായിരിക്കണമെന്നും വാജ്പേയി പറഞ്ഞു.

അടുത്തു തന്നെ നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഒരു വന്‍ പോരാട്ടത്തിന് തയാറെടുക്കുകയാണെന്നും വാജ്പേയി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+