വോട്ട് മറിച്ചുനല്‍കിയിട്ടുണ്ടാവാം: രാജഗോപാല്‍
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കാര്‍ വോട്ട് മറിച്ചുനല്‍കിയിട്ടുണ്ടെങ്കില്‍ അതിനെ കുറ്റപ്പെടുത്താനാവില്ലെന്ന് കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍.
മാര്‍ക്സിസ്റ് ദുര്‍ഭരണം അവസാനിപ്പിക്കാന്‍ ബിജെപിക്കാര്‍ വോട്ട് മറിച്ചുനല്‍കിയിട്ടുണ്ടാവാം. മാര്‍ക്സിസ്റ് ഭരണം വീണ്ടും വരുന്നതിന്റെ ആപത്തുകള്‍ മുന്‍കൂട്ടികണ്ട് അതനുസരിച്ച് തിരഞ്ഞെടുപ്പ് തന്ത്രം മാറ്റുന്നതില്‍ അസ്വാഭാവികതയില്ല. രാജഗോപാല്‍ പറഞ്ഞു. കൊച്ചിയില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തെയും പാര്‍ലമെന്റ്-പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലങ്ങളെയും താരതമ്യം ചെയ്യുന്നതില്‍ അര്‍ഥമില്ല. ഈ തിരഞ്ഞെടുപ്പുകളില്‍ പരിഗണിക്കപ്പെടുന്ന വിഷയങ്ങള്‍ വ്യത്യസ്തമാണ്. അതുകൊണ്ടാണ് ബിജെപി വോട്ടില്‍ വ്യത്യാസമുണ്ടായതെന്ന് രാജഗോപാല്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications