മുരളി കെ പി സി സി പ്രസിഡന്റാവും
തിരുവനന്തപുരം: കെ മുരളീധരന്‍ കെ പി സി സി പ്രസിഡന്റാകും. ഇതു സംബന്ധിച്ച് ഹൈക്കമാണ്ട് പ്രഖ്യാപനം ഉടനെയുണ്ടാകും. മെയ് 17 വ്യാഴാഴ്ച എ കെ ആന്റണി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുമ്പേ തന്നെ പ്രഖ്യാപനമുണ്ടാകാനാണ് സാധ്യത.
തിരഞ്ഞെടുപ്പിനു ശേഷം മുഖ്യമന്ത്രിയേയും കെ പി സി സി പ്രസിഡന്റിനേയും എ ഐ സിസി അദ്ധ്യക്ഷ തീരുമാനിക്കുമെന്ന് നേരത്തേ ധാരണയുണ്ടായിരുന്നു. ഈ ധാരണയുടെ അടിസ്ഥാനത്തിലാണ് മുരളീധരന്‍ കെ പി സി സി പ്രസിഡന്റായി നിയമിക്കപ്പെടുന്നത്.
എ കെ ആന്റണിയെ നിയമസഭാകക്ഷി നേതാവും മുഖ്യമന്ത്രിയുമായി തിരഞ്ഞെടുക്കുന്നതിനു മുമ്പേ തന്നെ മുരളിയെ കെ പിസി സി പ്രസിഡന്റാക്കുന്ന കാര്യത്തില്‍ ധാരണയിലെത്തിയിരുന്നു.
ഇതിനിടെ മുരളീധരനെ കെ പി സി സി പ്രസിഡന്റാക്കുന്നതില്‍ തിരുത്തല്‍വാദി ഗ്രൂപ്പ് പ്രതിഷേധം പ്രകടിപ്പിച്ചു. ഗ്രൂപ്പ് നേതാക്കളായ രമേശ് ചെന്നിത്തല, ജി കാര്‍ത്തികേയന്‍ എന്നിവര്‍ കേന്ദ്രനിരീക്ഷകരായി എത്തിയ ഗുലാംനബി ആസാദ്, മോത്തിലാല്‍ വോറ എന്നിവരെ തങ്ങളുടെ പ്രതിഷേധം അറിയിച്ചു. ഏതെങ്കിലും ഒരു ഗ്രൂപ്പിന്റെ നേതാവായ ഒരാളെ സംഘടനയുടെ അമരക്കാരനാക്കുന്നത് കോണ്‍ഗ്രസിന് ഗുണം ചെയ്യില്ലെന്നാണ് തിരുത്തല്‍ പക്ഷത്തിന്റെ നിലപാട്.












Click it and Unblock the Notifications