പളളിക്കല്‍ പ്രസന്നകുമാര്‍ അന്തരിച്ചു
അടൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ അടൂര്‍ നിയേജകമണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായിരുന്ന പള്ളിക്കല്‍ പ്രസന്നകുമാര്‍ (42) ഹൃദ്രോഗബാധയെത്തുടര്‍ന്ന് അന്തരിച്ചു. മെയ് 15 ചൊവാഴ്ച രാത്രിയായിരുന്നു മരണം.
രാത്രി പതിനൊന്നരയോടെ കുളിമുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു പ്രസന്നകുമാര്‍. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അടൂര്‍ പള്ളിക്കല്‍ ബംഗ്ലാവില്‍ പങ്കജാക്ഷന്‍ ഉണ്ണിത്താന്റെ മകനാണ്. പള്ളിക്കല്‍ പഞ്ചായത്ത് വൈസ്പ്രസിഡന്റായിരുന്നു. സംസ്കാരം മെയ് 16 ബുധനാഴ്ച വൈകുന്നേരം നടത്തും.
അടൂര്‍ മണ്ഡലത്തിലെ ഇടതമുന്നണി സ്ഥാനാര്‍ത്ഥിയായിരുന്ന പ്രസന്നകുമാര്‍ കോണ്‍ഗ്രസിലെ തിരുവഞ്ചൂര്‍ രാധാകൃഷ്ണനോട് 15,000ല്‍ പരം വോട്ടുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു.












Click it and Unblock the Notifications