കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളി വൈദിക വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു

  • By Staff
Google Oneindia Malayalam News

ഇംഫാല്‍: കേരളത്തില്‍ നിന്നുള്ള വൈദിക വിദ്യാര്‍ത്ഥി ബ്രദര്‍ ഷിനു ജോസഫ് (25) മണിപ്പൂരില്‍ അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടു.

മണിപ്പൂരിലെ നഗാരിയനിലുള്ള ഡോണ്‍ ബോസ്കോ സെന്ററിലെ ബ്രദറായിരുന്ന ഷിനുവിനെയും ഫാദര്‍ പാലിയക്കര റാഫേലിനെയും (43), ഫാദര്‍ ആന്‍ഡ്രിയസ് കിന്റോയെയും ( 35) മെയ് 15 ചൊവാഴ്ച രാത്രിയാണ് ഒരു സംഘം അക്രമികള്‍ വെടിവച്ചു കൊന്നത്.

രാത്രിയോടെ സെന്ററിലെത്തിയ അക്രമികള്‍ പണം ചോദിച്ചപ്പോള്‍ നല്‍കാന്‍ വിസ്സമതിച്ചതിനാണ് മൂവരെയും കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഫാദര്‍ റാഫേലും ആന്‍ഡ്രിയസ് കിന്റോയും റാഞ്ചി സ്വദേശികളാണ്.

അക്രമികളെ ഭയന്ന് ഇംഫാലിലുള്ള കത്തോലിക്കാ സ്കൂളുകള്‍ ഈ വര്‍ഷം തുറന്നിട്ടില്ല. കാഞ്ചിപ്പൂര്‍ കത്തോലിക്ക സ്കൂളിലെ പ്രിന്‍സിപ്പളായ ഫാദര്‍ മാത്യു മാനാഞ്ചിറയെ 1990 ഏപ്രിലില്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയില്‍ പെട്ട അക്രമികള്‍ വധിക്കുന്നതോടെയാണ് വൈദികര്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ മണിപ്പൂരില്‍ തുടങ്ങിയതെന്ന് കരുതപ്പെടുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X