ഇന്ത്യന്‍ സോഫ്ട്വെയര്‍ സംഘം ബഹ്റൈനില്‍
ദുബായ്: ബഹ്റൈനില്‍ ഇന്ത്യന്‍ സോഫ്ട്വെയര്‍ വ്യാപാരം വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധി സംഘം ബഹ്റൈന്‍ സന്ദര്‍ശിക്കുന്നു.
ഇലക്ട്രോണിക് ആന്‍ഡ് കമ്പ്യൂട്ടര്‍ സോഫ്ട്വെയര്‍ എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സിലിന്റെ (ഇഎസ്സി) പ്രതിനിധികളാണ് ബഹ്റൈനിലെ ഇക്കോണമിക് ഡെവലപ്മെന്റ് ബോര്‍ഡിന്റെ ക്ഷണമനുസരിച്ച് ബഹ്റൈനിലെത്തുന്നത്.
വിവരസാങ്കേതിക മേഖലയിലെ സഹകരണത്തിന് ഇരു രാജ്യങ്ങളും തമ്മില്‍ ഒരു ഉടമ്പടി ഒപ്പുവയ്ക്കുമെന്ന് കരുതുന്നതായി ഇന്ത്യന്‍ സംഘം അറിയിച്ചു. പ്രതിവര്‍ഷം 60 കോടി മുതല്‍ 80 കോടി ഡോളര്‍ വരെ വിദേശ നിക്ഷേപം ബഹ്റൈനില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ബഹ്റൈന്‍ പറഞ്ഞിരുന്നു. ഇതില്‍ കൂടുതലും ഇന്ത്യന്‍ സോഫ്ട്വെയര്‍ കമ്പനികളുടേതായിരിക്കുമെന്നും കരുതപ്പെടുന്നു.
നേരത്തെ ഇന്ത്യന്‍ സംഘം ഒമാനുമായി സോഫ്ട്വെയര്‍ ഇലക്ട്രോണിക്സ് മേഖലയില്‍ വ്യാപാരം വര്‍ദ്ധിപ്പിക്കുന്ന ഉടമ്പടി ഒപ്പുവച്ചിരുന്നു.












Click it and Unblock the Notifications