ഷാര്‍ജാ ഭരണാധികാരിയെ ഇന്ത്യയിലേക്ക് ക്ഷണിച്ചു
ദുബായ്: ഷാര്‍ജാ ഭരണാധികാരി ഷെയ്ക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ക്വാസിമിയെ ഇന്ത്യയില്‍ സന്ദര്‍ശനം നടത്താനായി ക്ഷണിച്ചു. വൈസ് പ്രസിഡന്റ് കൃഷ്ണകാന്തിന്റെ ക്ഷണം ഇന്ത്യന്‍ അംബാസഡര്‍ വഴിയാണ് കൈമാറിയത്.
ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി യു.വി.കൃഷ്ണം രാജു കഴിഞ്ഞ ഏപ്രിലില്‍ യുഎഇ സന്ദര്‍ശിച്ചപ്പോള്‍ ഷാര്‍ജ ഷെയ്ക്കുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയും യുഎഇയും തമ്മിലുള്ള സഹകരണം പ്രത്യേകിച്ച് വാണിജ്യമേഖലയില്‍ ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് ഇരുവരും ചര്‍ച്ച നടത്തിയിരുന്നു.
വിവരസാങ്കേതിക വിദ്യയുടെ മേഖലയില്‍ യുഎഇയുമായി കൂടുതല്‍ സഹകരിക്കാന്‍ ഇന്ത്യ തയ്യാറാണെന്ന് വിദേശകാര്യ സഹമന്ത്രി തന്റെ സന്ദര്‍ശനവേളയില്‍ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications