ലിംഗ്ദോ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാവും
ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ജെ.എം. ലിഗ്ദോയെ നിയമിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവായി. ജൂണ്‍ 13 ബുധനാഴ്ച വിരമിക്കുന്ന മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ എം.എസ്. ഗില്ലിന്റെ പിന്‍ഗാമിയായാണ് ലിംഗ്ദോ ചുമതലയേല്‍ക്കുക. ലിംഗ്ദോ ഇപ്പോള്‍ മൂന്നംഗ തിരഞ്ഞെടുപ്പ് കമ്മീഷനിലെ തിരഞ്ഞെടുപ്പ് കമ്മീഷണറാണ്.
ഈ പദവി വഹിക്കുന്ന ആദ്യത്തെ വടക്കുകിഴക്കന്‍ സംസ്ഥാനക്കാരനാകും 62കാരനായ ലിംഗ്ദോ. 65 വയസ്സുവരെ അദ്ദേഹത്തിന് ഈ പദവിയില്‍ തുടരാന്‍ സാധിക്കും. ഷില്ലോംഗില്‍ ജനിച്ച ലിംഗ് 1997 മാര്‍ച്ച് ഒന്നിനാണ് തിരഞ്ഞെടുപ്പ് കമ്മീഷണറായി അധികാരമേറ്റത്.
ലിംഗ്ദോ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറാകുന്നതോടെ ഒഴിവു വരുന്ന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനത്തേക്ക് പെഴ്സണല്‍ സെക്രട്ടറി ബ്രിജ് ബിഹാരി ടാണ്ടനെയും നിയമിച്ചിട്ടുണ്ടെന്ന് വക്താവ് അറിയിച്ചു.












Click it and Unblock the Notifications