കുരങ്ങുമനുഷ്യന്റെ ആക്രമണം വീണ്ടും
ദില്ലി: ദില്ലി നിവാസികളില്‍ പരിഭ്രാന്തി പരത്തിക്കൊണ്ട് കുരങ്ങുമനുഷ്യന്‍ വീണ്ടും ആഞ്ഞടിച്ചു. മെയ് 16 ബുധനാഴ്ച അര്‍ധരാത്രിയും വ്യാഴാഴ്ച പുലര്‍ച്ചെയുമായി എട്ട് പേരെ കുരങ്ങുമനുഷ്യന്‍ ആക്രമിച്ചു.
കിഴക്കന്‍ ദില്ലിയിലാണ് കുരങ്ങുമനുഷ്യന്‍ ആക്രമണം നടത്തിയത്. എട്ട് പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ ഗുരു തേജ് ബഹാദൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സുഭാഷ് വിഹാറിലെ രാജ്റാണി ശര്‍മയുടെ (30) തലയ്ക്കാണ് കുരങ്ങുമനുഷ്യന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. ബാബര്‍ പൂരിലെ ദുലാരി ലാലിന് (20) കൈയ്ക്കാണ് പരിക്ക്.
വീടിന്റെ ടെറസില്‍ കിടന്നുറങ്ങുകയായിരുന്നവരെയാണ് കുരങ്ങുമനുഷ്യന്‍ ആക്രമിച്ചതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ആക്രമണമേറ്റ് ഞെട്ടിയുണര്‍ന്നവര്‍ കുരങ്ങുമനുഷ്യന്റെ ശരീരത്തില്‍ നിന്നും എന്തോ പ്രകാശകിരണങ്ങള്‍ കണ്ടതായും പറയുന്നുണ്ട്. പെട്ടെന്ന് തന്നെ അജ്ഞാത ജീവി ഓടി രക്ഷപ്പെടുകയായിരുന്നു. പ്രദേശമാകെ അരിച്ചുപെറുക്കിയെങ്കിലും പൊലീസിന് ഒരു തുമ്പും കിട്ടിയില്ല.












Click it and Unblock the Notifications