തെഹല്‍ക: അഞ്ച് ആര്‍മി ഓഫീസര്‍മാര്‍ കുറ്റക്കാര്‍
ദില്ലി: തെഹല്‍കാ റിപ്പോര്‍ട്ടില്‍ കുറ്റക്കാരെന്ന് ആരോപിച്ച അഞ്ച് മുതിര്‍ന്ന ആര്‍മി ഓഫീസര്‍മാര്‍ കുറ്റക്കാരെന്ന് സൈനിക കോടതി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഇവര്‍ക്കെതിരെ ഉചിതമായ അച്ചടക്ക നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
മേജര്‍ ജനറല്‍ പി.എസ്.കെ.ചൗധരി, സസ്പെന്റ് ചെയ്യപ്പെട്ട അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മഞ്ജിത്സിംഗ് അലുവാലിയ, മേജര്‍ ജനറല്‍ എസ്.എ.സിംഗ്, ബ്രിഗേഡിയര്‍ ഇക്ബാല്‍ സിംഗ്, കേണല്‍ അനില്‍ സൈഗാള്‍ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. കൂടാതെ ലഫ്റ്റനന്റ് കേണല്‍ ശര്‍മയെയും തെറ്റായ ബന്ധങ്ങളുടെ പേരില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി.
ലഫ്റ്റനന്റ് ജനറല്‍ എസ്.കെ.ജെയിന്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഏപ്രില്‍ 14 തിങ്കളാഴ്ചയാണ് സമര്‍പ്പിച്ചത്.












Click it and Unblock the Notifications