സ്വകാര്യനിക്ഷേപം പ്രോത്സാഹിപ്പിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ നേരിട്ടുള്ള വിദേശനിക്ഷേപവും സ്വകാര്യനിക്ഷേപവും പ്രോത്സാഹിപ്പിക്കുമെന്ന് മുഖ്യമന്ത്രി എ.കെ.ആന്റണി പറഞ്ഞു.
സിപിഎമ്മനോടുള്ളതു പോലെ തങ്ങളോട് വ്യവസായികള്‍ക്ക് അലര്‍ജിയില്ല. സിപിഎം ഒരിക്കലും വികസനത്തിന്റെ കാര്യത്തില്‍ തുറന്ന മനോഭാവം പ്രകടിപ്പിച്ചിരുന്നില്ല. ആന്റണി ചൂണ്ടിക്കാട്ടി.
വിവരസാങ്കേതികവിദ്യയുടെ മേഖലയില്‍ സംസ്ഥാനത്തെ മുന്നിലെത്തിക്കും. വിവരസാങ്കേതിക വിദ്യക്കായി ഒരു മന്ത്രിയുണ്ടാകും. വിവരസാങ്കേതികവിദ്യാരംഗത്തെ വികസനത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന കര്‍ണാടക മുഖ്യമന്ത്രി എസ്.എം.കൃഷ്ണയില്‍ നിന്നും ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ സ്വീകരിക്കും. വിനോദസഞ്ചാരമേഖലയുടെ വികസനത്തിനും പ്രാധാന്യം നല്‍കുമെന്ന് ആന്റണി പറഞ്ഞു.












Click it and Unblock the Notifications