മറ്റ് മന്ത്രിമാരെ കുറിച്ച് വെള്ളിയാഴ്ച തീരുമാനമാകും
തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരെ കുറിച്ച് മെയ് 18 വെള്ളിയാഴ്ച വൈകുന്നേരത്തോടെ തീരുമാനമാകുമെന്ന് യുഡിഎഫ് കണ്‍വീനര്‍ കെ.ശങ്കരനാരായണന്‍ അറിയിച്ചു.
തിരുവനന്തപുരത്ത് യുഡിഎഫ് നേതാക്കളുടെ ചര്‍ച്ച നടത്തിവരികയാണ്. വിവിധകക്ഷികളുമായുള്ള കോണ്‍ഗ്രസിന്റെ ഉഭയകക്ഷി ചര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നത്.
മുസ്ലിം ലീഗ് നാല് മന്ത്രിസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്. കേരള കോണ്‍ഗ്രസ് (മാണി) ഗ്രൂപ്പ് മൂന്ന് മന്ത്രിസ്ഥാനങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്.












Click it and Unblock the Notifications