Get Updates
Get notified of breaking news, exclusive insights, and must-see stories!

കേസുകളില്‍ ഉള്‍പ്പെട്ട നാല് മന്ത്രിമാര്‍

തിരുവനന്തപുരം: എ.കെ.ആന്റണിയുടെ നേതൃത്വത്തില്‍ പുതുതായി അധികാരമേറ്റ മന്ത്രിസഭയിലെ നാല് പേരും പല കേസുകളില്‍ ഉള്‍പ്പെട്ടവരാണ്. അഴിമതിക്കേസുകളിലും ക്രിമിനല്‍ കുറ്റങ്ങളിലും ഉള്‍പ്പെട്ടവരാണ് ഈ മന്ത്രിമാര്‍.

ആര്‍.ബാലകൃഷ്ണപിള്ളയെ രണ്ട് വര്‍ഷത്തെ തടവിന് കോടതി ശിക്ഷിച്ച ഗ്രാഫൈറ്റ് കേസില്‍ നാലാം പ്രതിയാണ് കെ.എം.മാണി. മെയ് 31ന് പ്രത്യേക വിജിലന്‍സ് കോടതിക്കു മുമ്പാകെ ഹാജരാകാന്‍ കോടതി അദ്ദേഹത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. കൂടാതെ മന്ത്രിയായിരിക്കെ വൈദ്യുതി വകുപ്പിന്റെ അധികചുമതല വഹിക്കുമ്പോള്‍ ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ കമ്പനിക്ക് നിയമവിരുദ്ധമായി വൈദ്യതി വിറ്റുവെന്ന കേസിലും അദ്ദേഹം പ്രതിയാണ്.

കരിയാര്‍ക്കുട്ടി-കാരപ്പാറ ജലസേചനപദ്ധതിയും മൂവാറ്റുപുഴ ജലസേചനപദ്ധതിയുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്ന ആരോപണം ടി.എം. ജേക്കബ് നേരിടുന്നുണ്ട്. ജേക്കബിനെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയോട് കേരള ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

സിഎംപി നേതാവ് എം.വി.രാഘവന്‍ രണ്ട് ക്രിമിനല്‍ കേസുകളിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. കൂത്തുപ്പറമ്പ് വെടിവെപ്പ് കേസിലും സിപിഎം നേതാവ് ഇ.പി.ജയരാജനെ അക്രമിച്ച കേസിലുമാണ് രാഘവന്‍ കുറ്റാരോപണം നേരിടുന്നത്.

കോഴിക്കോട് പെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ട് ഏറെ അപവാദങ്ങള്‍ മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിക്കെതിരെയുണ്ട്. പൊലീസ് കേസില്‍ പ്രതിയല്ലെങ്കിലും അദ്ദേഹം മത്സരിച്ച കുറ്റിപ്പുറം മണ്ഡലത്തില്‍ ലൈംഗികപീഡനം നടത്തിയ നേതാവാണ് കുഞ്ഞാലിക്കുട്ടിയെന്നാരോപിച്ച് സ്ത്രീവേദി പ്രവര്‍ത്തകര്‍ പ്രചാരണം നടത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+