ആദ്യമായി മുന്‍മന്ത്രിമാരുടെ മക്കള്‍ മന്ത്രിമാരായി
തിരുവനന്തപുരം: സംസ്ഥാന നിയമസഭയുടെ ചരിത്രത്തിലാദ്യമായാണ് മുന്‍മന്ത്രിമാരുടെ മക്കള്‍ മന്ത്രിമാരാവുന്നത്. മുന്‍മന്ത്രി ടി.കെ.ദിവാകരന്റ മകന്‍ ബാബു ദിവാകരനും മുന്‍മന്ത്രി ആര്‍.ബാലകൃഷ്ണപിള്ളയുടെ മകന്‍ കെ.ബി.ഗണേശ്്കുമാറുമാണ് ഇത്തവണ മന്ത്രിപദത്തിലേറിയത്.
ആര്‍എസ്പി (ബി)യുടെ നിയമസഭാകക്ഷിനേതാവായ ബാബു ദിവാകരന് ഇത് അപൂര്‍വസ്ഥാനലബ്ധിയാണ്. ആര്‍എസ്പി (ബി) നേതാവ് താമരാക്ഷന്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ബാബു ദിവാകരന്‍ നിയമസഭാകക്ഷി നേതാവായത്.
ചലച്ചിത്രനടന്‍ കൂടിയായ കെ.ബി.ഗണേശ്്കുമാര്‍ അഛന്‍ മാറിനിന്നതിനെ തുടര്‍ന്നാണ് കേരള കോണ്‍ഗ്രസ് (ബി)യുടെ മന്ത്രി എന്ന നിലയില്‍ സ്ഥാനമേറ്റത്. അഛനും മകനുമടങ്ങുന്ന നിയമസഭാകക്ഷി യോഗം ചേര്‍ന്നപ്പോള്‍ മകന്‍ മന്ത്രിയായാല്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു.
ഗണേശ്്കുമാര്‍ ആദ്യമായാണ് നിയമസഭയിലെത്തുന്നതെങ്കില്‍ ജനപ്രതിനിധിയെന്ന നിലയില്‍ പ്രവര്‍ത്തന പാരമ്പര്യമുള്ള ബാബു ദിവാകരന്‍ ആദ്യമായി നിയമസഭയിലെത്തുന്നത് 1987ലാണ്.












Click it and Unblock the Notifications